ഏറ്റവും നന്നായി രതിമൂര്‍ച്ഛ അഭിനയിക്കാന്‍ താരങ്ങള്‍ക്ക് ഉപദേശവുമായി പ്രമുഖ ബോളിവുഡ് ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍. നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട കരണ്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയാണ് കോഫി വിത്ത് കരണ്‍. എന്നാല്‍ അവതാരകനില്‍ നിന്നും മാറി അതിഥിയായി താരമെത്തിയ ഒരു ഷോയാണ് ഇപ്പോള്‍ ചര്‍ച്ച. നടി നേഹ ധൂപിയ അവതാരകയായെത്തുന്ന ചാറ്റ് ഷോയില്‍ എത്തിയ കരണ്‍ ലൈംഗികതയെകുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയ ചില ഉപദേശങ്ങളുമാണ് ഇപ്പോള്‍ സജീവ ചര്‍ച്ച.
ഏറ്റവും നന്നായി രതിമൂര്‍ച്ഛ അഭിനയിക്കാനുള്ള ടിപ്പാണ് താരം കൊടുക്കുന്നത്. അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് വയറിളക്കം എത്തുന്ന ഘട്ടം വരെ എത്തിക്കുക. അടുത്തൊന്നും കക്കൂസ് ഉണ്ടാകുകയും അരുത്. അങ്ങനെയാകുമ്ബോള്‍ വരുന്ന ഭാവം അതിന് കൃത്യമായിരിക്കും കരണ്‍ പറയുന്നു
Post Your Comments