GeneralLatest NewsMollywood

പ്രണവിന്റെ ആ സ്വഭാവം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്; കല്ല്യാണി പറയുന്നു

മലയാളത്തിലേക്ക് ചുവടു വയ്ക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി. പ്രിയദര്‍ശന്‍ തന്നെ ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കല്യാണിയ്ക്കൊപ്പം കളിക്കൂട്ടുകാരന്‍ പ്രണവും, നായകനായി ഏറ്റവും അടുപ്പമുള്ള മോഹന്‍ലാലും എത്തുന്നതിന്റെ ത്രില്ലിലാണ്. അച്ഛന്റെ സംവിധാനത്തില്‍ ആദ്യമായി എത്തുന്നതിന്റെ സന്തോഷം താരം പങ്കുവയ്ക്കുന്നുണ്ട്. ഏറ്റവും പേടിക്കുന്ന അനുഭവമാണതെന്നാണ് കല്ല്യാണി പറയുന്നത്.

”എനിക്ക് പേടിയുണ്ടെന്ന് എനിക്കറിയാമായിരുന്നു പക്ഷെ രസകരമായ കാര്യം 90ലധികം സിനിമകള്‍ ചെയ്ത അച്ഛനും എന്നെപോലെതന്നെ നേര്‍വസ് ആയിരുന്നു എന്നതാണ്. ഞങ്ങള്‍ ഒന്നിച്ചുള്ള സിനിമയില്‍ ഇരുവരും ഒരുപോലെ നെര്‍വസ് ആയിരിക്കുമെന്ന് അച്ഛന് അറിയാമായിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്ബ് മറ്റ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ ക്യാമറയുമായി കംഫര്‍ട്ടബിള്‍ ആകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു”, കല്ല്യാണി പറഞ്ഞു

പ്രണവിനെക്കുറിച്ചും താരം പറയുന്നുണ്ട്. വളരെ സ്വാഭാവികമായി എല്ലാ കാര്യങ്ങളെയും കൈകാര്യം ചെയ്യുന്ന ആളാണ് പ്രണവ് എന്നാണ് കല്ല്യാണിയുടെ വാക്കുകള്‍. ”ലാല്‍ അങ്കിളിന്റെ ജീന്‍ തന്നെയാണ്. ഒരു പ്രാവശ്യം കേള്‍ക്കുമ്പൊള്‍ തന്നെ ഡയലോഗെല്ലാം മനഃപാഠമാക്കും. ഇത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്, കല്ല്യാണി പറയുന്നു. ഈ സിനിമയില്‍ ഉപയോഗിച്ചുട്ടുള്ള ഭാഷ നമ്മള്‍ സ്ഥിരം ഉപയോഗിച്ചുവരുന്ന രീതിയിലുള്ളതല്ല. എനിക്ക് ഇംഗ്ലീഷില്‍ കേട്ടാല്‍ പോലും ഡയലോഗുകള്‍ കൃത്യമായി ഓര്‍ക്കാന്‍ കഴിയാറില്ല. പക്ഷെ പ്രണവ് എല്ലാം കൃത്യമായി ഓര്‍ത്തിരിക്കും.” കല്യാണി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button