ഹര്‍ത്താല്‍ തുരുമ്പ് പിടിച്ച പ്രതിഷേധ രീതിയാണെന്ന വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ പുനപരിശോധന നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത സമരരീതിയിലേക്ക് നാം എത്തേണ്ട സമയമാണിതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലുപോലുള്ള സമരരീതിയോട് മുഖം തിരിക്കണമേന്നുമാണ് താരത്തിന്റെ അഭിപ്രായം. അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്ക് ജനങ്ങളോട് മറുപടി പറയാന്‍ സാധിക്കാറില്ലെന്നും ഹരീഷ് പേരടി പ്രതികരിച്ചു
Post Your Comments