GeneralLatest NewsMollywood

എന്നോട് പറയാതെ എന്തിനാ എന്റെ സീന്‍ എടുത്തത്; ദേഷ്യപ്പെട്ട് കെ.പി.എ.സി ലളിത

ഫാസില്‍ ഒരുക്കിയ ജനപ്രിയ ചിത്രം മണിച്ചിത്രത്താഴ് പ്രദര്‍ശനത്തിനെത്തിയിട്ടു ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍. സ്വാഭാവികമായ കോമഡി രംഗങ്ങളിലൂടെ ഇന്നും പ്രേക്ഷപ്രീതി നിലനിര്‍ത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ചില ഓര്‍മ്മകള്‍ സംവിധായകന്‍ ഫാസില്‍ മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകത്തില്‍ പങ്കുവച്ചിട്ടുണ്ട്.

മലയാളികള്‍ എക്കാലവും ഓര്‍ത്ത്‌ ചിരിക്കുന്ന ഒരു രംഗമാണ് കെ.പി.എ.സി ലളിതയും മോഹന്‍ലാലും തമ്മിലുള്ള കുളിമുറി സീന്‍. എന്നാല്‍ ആ രംഗം തന്റെ അറിവോടെ എടുത്തത് അല്ലെന്നു പറഞ്ഞു ഡബ്ബിംഗ് സമയത്ത് കെ.പി.എ.സി ലളിത ദേഷ്യപ്പെട്ടതായി ഫാസില്‍ പറയുന്നു.

ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ്‌ ചെയ്തുവരുകയായിരുന്നു ലളിത. ആ സമയത്താണ് കുളിമുറി സീന്‍ ശ്രദ്ധയില്‍പ്പെട്ടത്. ”ഇതേത് സീന്‍? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ.” ചേച്ചി പരിഭവിക്കുകയാണോ, തമാശ പറയുകയാണോയെന്ന് സഹസംവിധായകര്‍ക്ക് പിടികിട്ടിയില്ല. അതോടെ ഡബ്ബിംഗ് നിര്‍ത്തി താരം പിണങ്ങി ഇരുന്നതായി ഫാസില്‍ ഓര്‍ക്കുന്നു.

‘എന്നോട് പറയാതെ എന്തിനാ എന്റെ സീന്‍ എടുത്തത്. എല്ലാവരും കൂടെ എന്നെ ഒഴിവാക്കി, ഒളിച്ചുപോയി എന്റെ സീന്‍ എടുത്തു അല്ലേ? ഞാന്‍ അഭിനയിച്ചിട്ടില്ലാത്ത സീന്‍ ഞാനെന്തിന് ഡബ്ബ്‌ചെയ്യണം. അപ്പോ ഡബ്ബ്‌ചെയ്യണമെങ്കില്‍ അതിന് വേറെ കാശ് തരണം” താരം ആവശ്യപ്പെട്ടു. എന്നാല്‍ ”ഈ സിനിമയില്‍ ചേച്ചീടെ കുളിസീന്‍ ഇടാത്തത് നല്ല കാര്യമല്ലേ?” എന്ന് അസോസിയേറ്റ് സംവിധായകന്‍ ഷാജിയുടെ ചിരികളര്‍ന്ന മറുപടിയാണ്‌ ഈ പ്രശ്നം ഒത്തു തീര്‍പ്പാക്കിയതെന്നു ഫാസില്‍ കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button