
ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന നായികയാണ് പ്രിയ വാര്യര്‍. താരത്തിന്റെ ആദ്യ ചിത്രം ഇത് വരെയും റിലീസ് ചെയ്തിട്ടില്ല. എന്നിരുന്നാലും ഒറ്റ ഗാനത്തിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷണലായ താരമിപ്പോള്‍ ഒരു ബോളിവുഡ് ചിത്രത്തിനെ ഷൂട്ടിങ്ങിലാണ്.
സമൂഹമാധ്യമങ്ങളില്‍ പ്രിയയുടെ പുതിയ ചിത്രങ്ങള്‍ തരംഗമാകുന്നു. മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണില്‍ ഗ്ലാമറസ് ആയാണ് പ്രിയ എത്തുന്നത്.
Post Your Comments