ഉദ്യാനപാലകനിലൂടെ നായികയായെത്തി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം അവര്‍ണ്ണ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്ത താരമാണ് കാവേരി. തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട ക്സാവേരി മലയാള സിനിമയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ചു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. നടി ദിവ്യ ഉണ്ണിക്കുവേണ്ടി തന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് കാവേരി പറയുന്നത്.
മലയാളത്തില്‍ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായി വിളിക്കുകയും അഡ്വാന്‍സ് വരെ നല്‍കിയ ശേഷം തന്നെ മാറ്റുകയും ആയിരുന്നുവെന്നു കാവേരി പറയുന്നു. അത്തരം മോര് ചിത്രമാണ് രാജസേനന്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ കഥാനായകന്‍. ഈ ചിത്രത്തില്‍ അഡ്വാന്‍സ് വാങ്ങി അഭിനയിക്കുവാന്‍ ചെന്നപ്പോള്‍ റോള്‍ ദിവ്യ ഉണ്ണിക്ക്. അന്ന് താന്‍ കുറെ കരഞ്ഞുവെന്നുംജ് താരം പറയുന്നു.
”കൂടാതെ മോഹന്‍ലാല്‍ നായകനായ വര്‍ണപകിട്ടിലും ഇത് സംഭവിച്ചു. അഡ്വാന്‍സ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും” കാവേരി പറഞ്ഞു
Post Your Comments