ബോളിവുഡില്‍ ഇപ്പോള്‍ വിവാഹങ്ങളുടെ കാലമാണ്. നടി ദീപിക, പ്രിയങ്ക തുടങ്ങിയവര്‍ തങ്ങളുടെ പ്രണയ സാഫല്യത്തിന്റെ നിറവിലാണ്. എന്നാല്‍ ഇപ്പോള്‍ സിനിമാ ലോകത്ത് ഒരു നടികൂടി വിവാഹിതയകുന്നതായി റിപ്പോര്‍ട്ട്. നടി യാമി ഗൌതമാണ് രഹസ്യ വിവാഹത്തിനൊരുങ്ങുന്നതെന്നും വാര്‍ത്ത. എന്നാല്‍ വിവാഹവാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യാമി ഗൌതം. അടുത്തൊന്നും വിവാഹിതയാകാന്‍ ആലോചനയില്ലെന്നാണ് യാമി പറയുന്നത്.
നടന് പുല്‍കിത് സമ്രതും താരവും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹിതയാകാന്‍ ആലോചനയില്ലെന്നാണ് യാമിയുടെ വെളിപ്പെടുത്തല്‍. ”2018ല്‍ എത്ര വിവാഹങ്ങളാണ് നടന്നത്. ഞാന്‍ സിംഗിള്‍ ആണ്. നിലവില്‍ വിവാഹിതയാകാന്‍ ആലോചിക്കുന്നില്ല”- യാമി ഗൌതം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments