GeneralKollywoodLatest News

ആ ഒരു രംഗം എടുക്കാൻ 100 ടേക്ക്; യുവതാരം വെളിപ്പെടുത്തുന്നു

തെന്നിന്ത്യന്‍ സിനിമയിലെ മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന താരമാണ് വിജയ്‌ സേതുപതി. സീതാക്കാതി എന്ന സിനിമയിലെ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് താരം. നല്ല നടനെന്നാൽ ഒറ്റ ടേക്കിൽ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത രണ്ട് വർഷം മുമ്പ് വരെ തനിക്കുണ്ടായിരുന്നുവെന്നു ഒരു ചാനല്‍ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുന്നു. എന്നാൽ ഓരോ സിനിമയും തന്റെ ഈ ചിന്ത മാറ്റിക്കൊണ്ടേയിരുന്നുവെന്നും വിജയ്‌ സേതുപതി കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ മറ്റൊരു ചിത്രമായ സൂപ്പർ ഡീലക്സിലെ ഒരു രംഗം എടുക്കാൻ 100 ടേക്കാണ് എടുത്തതെന്നും താര വ്യക്തമാക്കി. സംവിധായകൻ പൂർണ്ണതൃപ്തിയാകുന്നത് വരെ ചെയ്യുക എന്നുള്ളതാണ് തന്റെ രീതിയെന്നും സംവിധായകന്‍ നന്നായി എന്നുപറയുന്നത് വരെ താൻ ചെയ്യാന്‍ തായ്യാറാണെന്നും സേതുപതി പറയുന്നു .

”എന്റെ സിനിമാജീവിതത്തിലെ മറക്കാനാകാത്ത സിനിമയാണ് പിസ. ഒരുപാട് സാമ്പത്തികപ്രതിസന്ധി ചിത്രം നേരിട്ടിരുന്നു. അതിൽ അഭിനയിക്കാൻ സംവിധായകൻ എനിക്ക് തന്നത് 1000 രൂപയാണ്. ഞാൻ ഡബ്ബ് ചെയ്യുന്നത് അദ്ദേഹം കാണാനിടയായി. ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തന്നു. ” താരം പറയുന്നു

 

കടപ്പാട്: മനോരമ

shortlink

Related Articles

Post Your Comments


Back to top button