Latest NewsMollywoodNostalgia

മദ്യപിച്ച് വീട്ടിലെത്തുന്ന രംഗത്തില്‍ സീമയുടെ തല്ല് കിട്ടിയത് അഞ്ച് തവണ!!

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധായകനാണ് ഐവി ശശി. ജയനെ നായകനാക്കി ഐ വി ശശി ഒരുക്കിയ ചിത്രമാണ് കാന്തവലയം. ചിത്രത്തില്‍ നായിക സീമയുടെ അനിയന്‍ വേഷത്തില്‍ എത്തിയത് നടനും ഗായകനുമായ കൃഷ്‍ണചന്ദ്രന്‍ ആയിരുന്നു. ആ ചിത്രത്തിറെ ചിത്രീകരണ അനുഭവങ്ങള്‍ ഐ വി ശശി ഓര്‍മ്മക്കുറിപ്പില്‍ കൃഷ്ണ ചന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്.

”കാന്തവലയം എന്ന സിനിമയില്‍ സീമ ചേച്ചിയുടെ അനിയനായിട്ടാണ് അഭിനയിച്ചത്. അതില്‍ അനിയന്‍ മദ്യപിച്ച് വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്. സീമ ചേച്ചി എന്ന തല്ലുന്ന ഒരു രംഗവും. ആ തല്ലൊക്കെ നാച്ചുറലായിട്ടാണ് ചിത്രീകരിക്കുന്നത്. ആ തല്ല് അഞ്ച് തവണയെങ്കിലും പല ആംഗിളില്‍ നിന്നായി ശശിയേട്ടന്‍ ഷൂട്ട് ചെയ്യും. അത് അദ്ദേഹത്തിന്റെ രീതിയാണ്. അപ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. അഞ്ച് തവണ എടുക്കുമ്പോഴും തല്ലുകൊള്ളണം. അഭിനയമല്ലാതെ ശരിയായി തല്ലും. അത്രയും തവണ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഷോട്ട് മനോഹരമാക്കാന്‍ ഏതറ്റം വരെയും അദ്ദേഹം പോകും.

ദേഷ്യം തോന്നിയാല്‍ കഴുതക്കുട്ടി എന്നു വിളിക്കും. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശകാരവാക്ക്. അതിനപ്പുറത്തേക്ക് അദ്ദേഹം ഒന്നും പറയാറില്ല. സംവിധായകന്‍ എന്നതിന് അപ്പുറത്തേയ്‍ക്ക് അത്രയും സ്‍നേഹമുള്ള വ്യക്തിയാണ് ഐ വി ശശി എന്ന വ്യക്തി. ” കൃഷ്ണ ചന്ദ്രന്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button