സഹതാരമായി തിളങ്ങുകയും നായകനായി ഞെട്ടിപ്പിക്കുകയും ചെയ്ത താരമാണ് ജോജു. തന്റെ പുതിയ ചിത്രമായ ജോസഫിന്റെ വിജയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജോജു. രാജാധിരാജയുടെ ലൊക്കേഷനില്‍ വെച്ച് തനിക്ക് മൂന്ന് വര്‍ഷം എങ്കിലും സിനിമയില്‍ പിടിച്ച് നില്ക്കാനാവുമോ എന്ന് താന്‍ മമ്മൂട്ടിയോട് ചോദിച്ചിരുന്നു. ഇതിന് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എടാ ഞാന്‍ ഒരു വര്‍ഷമെങ്കിലും സിനിമയില്‍ നില്‍ക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മള് എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്.’ ജോജു പറഞ്ഞു.
മനോരമ ചാനലിനു നല്കിയ അഭിമുഖത്തില്‍ നടന് ബിജു മേനോനുമായുള്ള ബന്ധത്തെക്കുറിച്ചും ജോജു തുറന്നു പറയുന്നുണ്ട്. ” കഷ്ടപ്പാടിന്റെ കാലത്ത് തന്റെ സഹോദരിയുടെ കല്യാണത്തിന് അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ടെന്നും തന്റേയും ബിജു മേനോന്റേയും ശബ്ദത്തിലെ സാമ്യത ടിക്കറ്റ് ഒപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും” ജോജു പറഞ്ഞു.
അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”പത്മ തീയറ്റില്‍ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ പണ്ട് വലഞ്ഞ് നില്ക്കുമ്പോള് ഓഫിസിലേക്ക് വിളിച്ച് ബിജു മേനോന്റെ ശബ്ദത്തില്‍ സംസാരിച്ച് ടിക്കറ്റ് ഒപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ഈ ശബ്ദസാമ്യം ഞാന്‍ ആര്‍ക്കും ഉപദ്രവമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ പറഞ്ഞപ്പോള്‍ സ്നേഹത്തോടെ വഴക്കും പറഞ്ഞിട്ടുണ്ട് ബിജു മോനോന്. അദ്ദേഹം ജീവിതത്തിലെ മംഗലശേരി നീലകണ്ഠനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളെ പോലും വേദനിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും നന്നായി അറിയുന്ന മനുഷ്യന്.”
Post Your Comments