സിനിമാ മേഖലയിലെ ചൂടന്‍ ചര്‍ച്ചയാണ് മീ ടു വെളിപ്പെടുത്തല്‍. പല താരങ്ങളും തങ്ങള്‍ നേരിട്ട ;ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയുരുന്നു തെന്നിന്ത്യന്‍ സിനിമയിലെ യുവതാരം അദിതിയാണ് ഇപ്പോള്‍ മീ ടു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സിനിമയില്‍ ഇനി ഭാവി ഇല്ല എന്ന് ചിന്തിച്ചുപോയ സമയമായിരുന്നു അതെന്നു അദിതി പറയുന്നു. ”നിഷ്കളങ്കതയോടെയാണ് ഞാന്‍ സിനിമാ ലോകത്ത് എത്തിയത്. സിനിമ മേഖലയെ കുറിച്ച് കേട്ട കിംവദന്തികളെല്ലാം സത്യമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഒരുപാട് അനുഭവങ്ങളൊന്നും സിനിമയില്‍ നിന്നും എനിക്കുണ്ടായിട്ടില്ല. എന്നാലും ഒരു അനുഭവമുണ്ടായി. ഇതാണോ അതാണോ എന്ന രണ്ട് ചോയിസ് എനിക്കുണ്ടായിരുന്നു. ഇത് വേണ്ട എന്ന് തീരുമാനിച്ച് ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു.” താരം പറയുന്നു
ആ സംഭവത്തിന് ശേഷം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല. ഒന്‍പത് മാസത്തോളം ഒരു സിനിമയും ഇല്ലാതെ വീട്ടിലിരുന്നുവന്നു അദിതി പറയുന്നു. എന്നാല്‍ ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിയെ അവസരങ്ങള്‍ വന്നു തുടങ്ങി എന്നും ഇന്ന് താന്‍ തനിക്കിഷ്ടപ്പെട്ട സിനിമകള്‍ മാത്രമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതില്‍ സന്തോഷവുമുണ്ട്- അദിതി റാവു ഹൈദാരി കൂട്ടിച്ചേര്‍ത്തു
Post Your Comments