GeneralLatest NewsMollywood

മോഹൻലാൽ കുഞ്ഞാലിമരയ്ക്കാരോ ? കുഞ്ഞാലി സർദാർജിയോ?

മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാര്‍ ആയി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം. ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുരത്തിറങ്ങി. അതിനെതിരെ വലിയ വിമര്‍ശനമാണ് നടക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷത്തെ വിമര്‍ശിച്ച് പ്രശസ്ത ആര്‍ക്കിടെക്റ്റും ഗവേഷകനുമായ ജയന്‍ ബിലാത്തിക്കുളം രംഗത്ത്. തന്റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയാണ് വിമര്‍ശനം

ജയന്‍ ബിലാത്തിക്കുളത്തിന്റെ പോസ്റ്റ് പൂര്‍ണ്ണ രൂപം

കുഞ്ഞാലിമരയ്ക്കാരോ ? കുഞ്ഞാലി സർദാർജിയോ? ചരിത്രം ചലച്ചിത്രമാക്കുമ്പോൾ ചരിത്രത്തോടു നീതി പുലർത്തണം എന്നാൽ സിനിയെന്ന കലാ മാധ്യമത്തിന്റെ വിജയ സാധ്യതകൾ തള്ളിക്കളയരുത് അതിന്റെ ഉത്തമ ഉദാഹരണമാണ് മലയാള സിനിമയിലെ എക്കാലെത്തെയും നല്ല സിനിമയായ “കാലാപാനി” അതിനൊപ്പം എത്തുന്ന ഒരു ചരിത്ര സിനിമയും ഉണ്ടായിട്ടില്ല മലയാളത്തിൽ അതിന്റെ സംവിധായകനാണ് പ്രിയദർശൻ ‘കുഞ്ഞാലി മരയ്ക്കാർ; എന്ന പുതിയ ചിത്രം കോഴിക്കോടിന്റെ ചരിത്രമാണ് സാമൂതിരി രാജാവിന്റെ പടനായകനായ വടകര കോട്ടക്കൽ സ്വദേശിയാണ് കുഞ്ഞാലി മരയ്ക്കാർ കടലിന്റെ അധിപനായ മരക്കാറാണ് അന്ന് ലോക പ്രശസ്തമായ കാലിക്കുത്ത് എന്ന കോഴിക്കോടിന്റെ വാണിജ്യ രംഗത്തെയും തുറമുഖങ്ങളെയും നിയന്ത്രിച്ച സൈനിക ശക്തി. ഇത്രയും എഴുതാൻ കാരണം ബാഹൂ ബലി ഒരു ഫാന്റസി സിനിമയാണ് എന്നാൽ കുഞ്ഞാലി മരയ്ക്കാർ അങ്ങിനെയല്ല അത് ചരിത്രമാണ് ‘ചരിത സിനിമയിൽ വേഷം കാലം എന്നിവ പ്രധാനമാണ് പുരാതന കോഴിക്കോടിന്റ ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്കാണ് സിനിമ. എന്നാൽ ഈ സിനിമയിൽ മോഹൻലാൽ കുഞ്ഞാലി മരയ്ക്കാരണ് മഹാനടനന്റെ നടന വിസ്മയത്തിൽ മരയ്ക്കാർ ചരിത്ര ഭാഗമാകും’ ഞാൻ പറഞ്ഞു വന്നത് മരയ്ക്കാരുടെ കൊസ്റ്റ്യൂം വേഷവിധാനം ആണ് സി ക്ക് മതവിശ്വാസിയുടെ വേഷത്തിനോട് സാമ്യം കോഴിക്കോട് സാമൂതിരി പോലും പട്ടു പുതച്ചു നടന്ന കാലത്തെപ്പറ്റി ചരിത്ര പുസ്തകളിൽ പ്രതിപാതിക്കുന്നുണ്ട് അക്കാലത്തെ മുസ്ലിoമത വിശ്വാസികളുടെ വേഷം പഠനവിധേയമാക്കണം തടിച്ച ചണം കൊണ്ടു നിർമ്മിച്ച കുടുക്കുകൾ ഇല്ലാത്ത കുപ്പായങ്ങളും ശാലിയ സമുദായക്കാർ നെയ്ത തുണികളും തുകൽ അരപ്പട്ടകളും കൊല്ലാന്റ മൂശയിൽ വാർത്ത ഇരുമ്പ് ആയുധങ്ങളും ധരിച്ച മരയ്ക്കാർ നമുക്കറിയാം ഈ കഴിഞ്ഞ തലമുറയിലെ മുസ്ലിo വേഷവിധാനം നമുക്കറിയാം ഇതിൽ നിന്നും വ്യതസ്തമായ ചരിത്രത്തോടു നീതി പുലർത്താത്ത ഈ കുഞ്ഞാലി മരയ്ക്കാ വേഷം ഒരു സിനിമാറ്റിക്ക് വേഷം കെട്ടലായി എന്നു തോന്നുന്നു ‘ചരിത്രം ഇഷ്ട വിഷയമായതുകൊണ്ട് പറഞ്ഞു എന്നു മാത്രം ക്ഷമിക്കുക

shortlink

Related Articles

Post Your Comments


Back to top button