മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒടിയന് വന്നത് മുതല്‍ സംവിധായകന് ശ്രീകുമാര്‍ മേനോനും നായിക മഞ്ജുവും തമ്മില്‍ സ്വര ചെര്ച്ചയില് അല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു,. ഒടിയനെതിരെ നടക്കുന്ന സാമൂഹിക ആക്രമണങ്ങള്‍ക്ക് കാരണം മഞ്ജു ആണെന്നും ഇതിനെതിരേ താരം പ്രതികരിക്കണം എന്നും സംവിധായകന് പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ മറ്റൊരു തട്ടില്‍ ആയെന്നു സൂചന.
ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നിയമ നടപടിക്കെന്ന് സൂചന. ശ്രികുമാര്‍ മേനോന്റെ പുഷ് കമ്പനിക്കെതിരെ കിട്ടാനുള്ള പണം തിരികെ ചോദിച്ച് മഞ്ജു വാര്യര്‍ നിയമ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലമായി കിട്ടാനുള്ള 60 ലക്ഷം തിരിച്ചു കിട്ടാന്‍ നിയമനടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട്. പുഷ് കമ്ബനി പാപ്പര്‍ സ്യൂട്ട് നല്‍കിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നാണ് സിനിമാ മേഖലയിലെ പൊതു സംസാരം. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മഞ്ജു തയ്യാറായിട്ടില്ല.
Post Your Comments