
മീശയും താടിയും പുരുഷത്വത്തിന്റെ പ്രതീകമായികാണുന്നവരാണ് യുവത്വം. എന്നാല്‍ താടിയെ സ്നേഹിക്കുന്നവരുടെ ഇടയിലേക്ക് താടിയെ പേടിയുള്ള ഒരാളെത്തുന്നു. താടിയുള്ളവരെ ഭയക്കുന്ന പൊഗണോഫോബിയ രോഗമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറായി നടന് പ്രതാപ് പോത്തന് എത്തുന്നു.
നവാഗതനായ വിനോദ് കരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കാഫിര്‍ എന്നാണു. രഘുരാമന് എന്നാണ് പ്രതാപ് പോത്തന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നീനാ കുറുപ്പാണ് പ്രതാപ് പോത്തന്റെ ഭാര്യയായി എത്തുന്നത്.
Post Your Comments