വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിമാരില്‍ ഒരാളാണ് മിയ. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട മിയ ഇനി തെലുങ്ക് ചിത്രത്തിലേയ്ക്ക് ഇല്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്. അതിന്റെ കാരണവും മിയ വ്യക്തമാക്കുന്നു.
” കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ തമിഴിലും തെലുങ്കിലുമായി ധാരാളം സിനിമകൾ ചെയ്തു. അതോടെ ഒരു കാര്യം വ്യക്തമായി. മലയാളത്തിൽ കിട്ടിയ സംതൃപ്തി മറ്റൊരു ഭാഷയിലും എനിക്ക് കിട്ടിയിട്ടില്ല. തെലുങ്കിൽ ആദ്യത്തെ ചിത്രം ചെയ്തപ്പോൾ തന്നെ കഥാപാത്രത്തിന് ഭാഷ എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. അതോടെ ഇനി തെലുങ്ക് സിനിമ ഇല്ല എന്ന് ഞാൻ തീരുമാനിച്ചു’’- മിയ പറയുന്നു
”തമിഴ് ഇപ്പോൾ എഴുതാനും വായിക്കാനും പറയാനുമെല്ലാം അറിയാം. തമിഴ് വായിക്കുന്നത് വളരെ ആസ്വദിക്കുകയാണ് ഞാനിപ്പോൾ. മലയാളവുമായി തമിഴിന് നല്ല സാമ്യമുണ്ട്. തമിഴും തെലുങ്കും വളരെ പ്രഫഷണലാണ്. രണ്ട് ഭാഷകളിലും അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പക്ഷെ മലയാളത്തിനപ്പുറമല്ല എനിക്ക് മറ്റേതൊരു ഭാഷാചിത്രവും”- മിയ കൂട്ടിച്ചേർത്തു. അനൂപ് മേനോനൊപ്പം അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രമാണ് മിയയുടെ അവസാന മലയാളം റിലീസ് .
Post Your Comments