GeneralLatest NewsMollywood

നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണ്? ഒടിയന്‍ വിവാദത്തില്‍ മധുപാല്‍

വിവാദങ്ങള്‍ക്കിടയില്‍ സമ്മിശ്രപ്രതികരണം നേടി മുന്നേറുകയാണ് മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രം ഒടിയന്‍. ഈ സമയത്ത് ചിത്രത്തിനു പിന്തുണയുമായി സംവിധായകനും നടനുമായ മധുപാല്‍. ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല എന്ന്
സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ മധുപാല്‍ പറയുന്നു.

”ഒടിയന്‍ കണ്ടു. ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവര്‍ക്ക് സ്‌നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളില്‍, ജീവിച്ചിരിക്കുന്ന നന്മയുള്ളവര്‍ക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളില്‍ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോള്‍ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവര്‍ക്ക് നന്ദി”.

shortlink

Related Articles

Post Your Comments


Back to top button