മോഹന്‍ലാല്‍ മഞ്ജു കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒടിയന് വിവാദങ്ങളില്‍ നടി മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. ചിത്രം ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഒടിയന് ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം.
റിമയുടെ കുറിപ്പിന് താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. മഞ്ജു വാരിയര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നു പറയുന്ന ആളുകള്‍ റിമയ്ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് വിമര്‍ശകരുടെ കമന്റുകള്‍. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും ചോദ്യങ്ങളുണ്ട്.
Post Your Comments