തമിഴകത്ത് ആരാധകര്‍ ഏറെയുള്ള യുവതാരങ്ങളില്‍ ഒരാളാണ് ജയം രവി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അടങ്കമാറ് ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ജയം രവി എര്ത്തുക. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ തന്റെ മക്കള്‍ക്ക് നല്‍കിയിട്ടുള്ള ഉപദേശത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
” സാധാരണയായി കുടുബത്തിലെ മുതിര്‍ന്നവര്‍ വീട്ടിലെ ആണ്‍കുട്ടികളോട് കരയരുതെന്നാണ് പറഞ്ഞുകൊടുക്കുക. എന്നാല്‍ താന്‍ മക്കളോട് പറഞ്ഞിരിക്കുന്നത് പെണ്‍കുട്ടികളെ കരയിപ്പിക്കരുതെന്നാണ്. ” താന്‍ ഇത് വെറുതെ പറയുന്നതല്ലെന്നും ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ജയ്സം രവി കൂട്ടിച്ചേര്‍ത്തു
Post Your Comments