മോഹന്‍ലാല്‍, സുരേഷ്ഗോപി, ശോഭന തുടങ്ങി സൂപ്പര്‍താര നിര അണിനിരന്ന ഫാസില്‍ ചിത്രം മണിച്ചിത്രത്താഴ് മലയാളികളുടെ എക്കാലത്തെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഈ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കന്നഡ താരമാണ് ശ്രീധര്‍. നാഗവല്ലിയുടെ രാമനാധനായി എത്തിയ ശ്രീധറെ മലയാളികള്‍ മറക്കില്ല. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം.
നര്‍ത്തകിയും നടിയുമായ അനുരാധയാണ് ശ്രീധറിന്റെ ഭാര്യ. വിവാഹ ജീവിതത്തെക്കുറിച്ച് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീധര്‍ പറയുന്നു.
‘‘നൃത്തം അഭ്യസിക്കുന്നിടത്ത് ജൂനിയറായിരുന്നു അനുരാധ. അവൾക്കന്ന് 12–13 വയസ്സേ പ്രായമുള്ളൂ. അന്നുമുതലേ ഞാന്‍ അനുവിനെ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ താൽപര്യത്തോടെ നൃത്തം അഭ്യസിക്കുന്നത്. പിന്നീടു ചെന്നൈ കലാക്ഷേത്രയിലായിരുന്നു അനു പഠിച്ചത്.
ഞാൻ സിനിമയിൽ സജീവമായതോടെ ചില നടിമാരുമായി ചേർത്ത് മാഗസിനുകളിൽ ഗോസിപ്പ് വന്നു. വീട്ടുകാർ എനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി. അപ്പോഴാണ് അനുവിനെക്കുറിച്ചു പറഞ്ഞത്. അനുവിന്റെ അച്ഛന് മൃദംഗവിദ്വാനായിരുന്നു. അവരുടെ കുടുംബവും സമ്മതം മൂളിയതോടെ അനുവിന്റെ കഴുത്തിൽ മിന്നു ചാർത്തി. വിവാഹശേഷം ഞങ്ങളൊരുമിച്ച് വേദികളിലെത്തിത്തുടങ്ങി. നൃത്തത്തില്‍ അഭിനയത്തിനു പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ ചെയ്യുന്നത്.
‘മഹാസാധ്വി മല്ലമ്മ’ എന്ന സിനിമയില്‍ ഞാനും അനുരാധയും ശിവനും പാർവതിയുമായി വേഷമിട്ടു. മകൾ അനഘ ബികോം റാങ്ക് ഹോൾഡറാണ്. കലാക്ഷേത്രയിലെ പഠനത്തിനു ശേഷം ഞങ്ങൾക്കൊപ്പം നൃത്ത പരിപാടികളിൽ പങ്കെടുത്തു തുടങ്ങി”
കടപ്പാട് : വനിത
Post Your Comments