GeneralLatest NewsMollywood

ഒടുവില്‍ ആരാധകരോട് ക്ഷമ ചോദിച്ച് നടി ശോഭന !!

മലയാളികളുടെയും എക്കാലത്തെയും പ്രിയ ചിത്രം മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. നാഗവല്ലിയായി പകര്‍ന്നാടി ആരാധക പ്രതി നേടിയ നടി ശോഭന ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വൈകിയതിനാണ് ശോഭന ആരാധകരോട് മാപ്പ് ചോദിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ മണിചിത്രത്താഴിനെക്കുറിച്ച് ശോഭന പങ്കുവയ്ക്കുകയും ചെയ്തു.

”എല്ലാ മീഡിയ സുഹൃത്തുക്കള്‍ക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാന്‍സിനും..

മാര്‍ഗ്ഗഴി പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. ക്ഷമ ചോദിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും അത്ഭുതമായി തോന്നുന്നു,. എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കും ഇതേ അനുഭവം തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നു. അവരോടെല്ലാം എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു”,ശോഭന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button