
ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകര്‍ ഏറ്റെടുത്ത താര ജോഡികളാണ് പ്രഭാസും അനുഷ്കയും. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിരുന്നു. ആരാധകര്‍ ആഘോഷമാക്കിയ ആ പ്രണയത്തെക്കുറിച്ച് പ്രഭാസിനോട് ബോളിവുഡ് സംവിധായകൻ കരൺ ജോഹര്‍ ചോദിച്ചിരിക്കുകയാണ്.
കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിലാണ് പ്രഭാസിനു ഈ ചോദ്യം നേരിടേണ്ടിവന്നത്. റാണാ ദഗുബാട്ടി, സംവിധായകൻ രാജമൗലി എന്നിവർക്കൊപ്പമാണ് പ്രഭാസും പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പരിപാടിക്കിടയില്‍ പ്രഭാസ് ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. അതിന് ‘ഇല്ല,’ എന്ന് ഒറ്റവാക്കിൽ പ്രഭാസ് മറുപടി പറഞ്ഞു. എന്നാൽ കരൺ ജോഹർ പിന്മാറാൻ തയ്യാറായില്ല. നടി അനുഷ്കയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ സത്യമോ വ്യാജമോ എന്നായി കരൺ. ‘താങ്കൾ തന്നെ തുടങ്ങിയല്ലോ’ എന്ന മറുപടിയാണ് പ്രഭാസ് നൽകിയത്.
ഷൂട്ടിങ് സെറ്റിൽ വച്ചു ആരെങ്കിലുമായി അടുത്തിടപഴകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും പ്രഭാസിന്റെ മറുപടി ‘ഇല്ല’ എന്നായിരുന്നു. അവസാനം, ഈ പരിപാടിയിൽ നുണ പറഞ്ഞിട്ടുണ്ടോ എന്നു കരൺ ജോഹർ ചോദിച്ചു. ആ ചോദ്യത്തിന് ‘അതെ’ എന്നാണ് പ്രഭാസ് ഉത്തരം പറഞ്ഞത്. അതോടെ, പ്രഭാസിന്റെ കുസൃതി നിറഞ്ഞ ഉത്തരങ്ങളെ ആരാധകര്‍ ഏറ്റെടുത്തു. ആശയക്കുഴം ഉബ്ദാക്കിയ ഈ ഉത്തരങ്ങള്‍ അനുഷ്കയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളുമായി ചേർത്താണ് ആരാധകർ വായിച്ചെടുത്തത്. സഹോയാണ് താരത്തിന്റെ പുതിയ ചിത്രം.
Post Your Comments