താരങ്ങളുടെ സ്വകാര്യ ജീവിതത്തിനു പിന്നാലെയാണ് പാപ്പരാസികള്‍. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ഗോസിപ്പുകള്‍ പ്രചരിക്കുന്ന വേഗതയും വര്‍ദ്ധിച്ചു. എന്നാല്‍ ഇത്തരം ഗോസിപ്പുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മ.
ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊലിയുമായുള്ള രഹസ്യ വിവാഹത്തിന് ശേഷം താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ അനുഷ്ക. വിവാഹത്തെപ്പോലെയല്ല ഗര്‍ഭം ആര്‍ക്കും മൂടിവെക്കാനാവില്ലെന്നാണ് താരം പറയുന്നത്.
അടുത്തൊന്നും അമ്മയാവാന്‍ പദ്ധതിയില്ലെന്നും താരം വ്യക്തമാക്കി. ‘ഞാന്‍ വളരെ ചെറിയ വയസില്‍ വിവാഹിതയായതാണ്. നമുക്കൊരു വിവാഹം മറച്ചു വെക്കാം. എന്നാല്‍ ഗര്‍ഭിണിയാണെന്നത് എങ്ങനെ ഒളിച്ചു വെക്കും?’ താരം പറഞ്ഞു.
Post Your Comments