ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തില്‍ ബസന്തിയായി എത്തിയ്സ് നായിയ നിത്യ ദാസിനെ മലയാളികള്‍ മറക്കില്ല. പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ ചിത്രത്തിനും നായികയ്ക്കും ആരാധകര്‍ ഏറെയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ചാനല്‍ പരിപാടിയിലൂടെ തിരിച്ചെത്തുകയാണ് നിത്യ.
റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയില്‍ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ നവ്യ നായര്‍ക്കൊപ്പം എത്തുകയാണ് നിത്യാ ദാസ്. ദിലീപ് ചിത്രത്തിലൂടെ തുടക്കം കുറിച്ച നായികമാരാണ് ഇരുവരും. വിവാഹത്തോടെയാണ് ഇരുവരും സിനിമയില്‍ നിന്നും അപ്രത്യക്ഷരായത്. എന്നാല്‍ ടെലിവിഷനിലൂടെ നവ്യ തിരിച്ചുവരവ് നടത്തിയിരുന്നു. അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് നിത്യാദാസിപ്പോള്. വിമാനതില്വച്ചു പരിചയപ്പെട്ടു പ്രണയത്തിലായതും ഗുരുവായൂരില്‍ വെച്ച് കല്യാണം നടത്താമെന്ന് പറഞ്ഞതിനെക്കുറിച്ചൊക്കെ നിത്യ തുറന്നു പറയുന്നു.
ഫ്ളൈറ്റ് സ്റ്റുവർട്ടായ അരവിന്ദ് സിംഗ് ജർവാൾ ആണ് നിത്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനുണ്ട്.
Post Your Comments