സിനിമാ നടി ലീന പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ്. ഉച്ചക്ക് മൂന്നേ മുക്കാലോടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. അക്രമികളുടെ ലക്ഷ്യം ഭീക്ഷണിപ്പെടുത്തലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി ഉതിര്‍ത്തതെന്നാണ് പോലീസിന്റെ നിഗമനം.
പനമ്പള്ളി നഗറിലെ വാക് വേയ്ക്ക് സമീപമുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറിലാണ് സംഭവം.. ധര്‍മ്മജന്റെ ഫിഷ് ഹബിനോട് ചേര്‍ന്നാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സംഭവ സമയത്ത് നിരവധി പേര് പാര്‍ലറില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഉടമ ലീനാ പോളിന് നേരത്തെ 25 കോടി ആവശ്യപ്പെട്ട് അധോലിക നായകന് രവി പൂജാരയുടെ ആളുകളില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇത് പോലീസിനെ അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം.
Post Your Comments