സിനിമാ മേഖലയില്‍ മീടു വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. സ്ത്രീകള്‍ക്കെതിരെ വാക്ക് കൊണ്ടും നോട്ടം കൊണ്ടും ചൂഷണം ചെയ്യുന്നത് സിനിമാ മേഖലയില്‍ കൂടുതലാണ്. സ്ത്രീകള്‍ക്ക് നല്‍കേണ്ട ബഹുമാനം നല്കി അവരെ ആദരിക്കണമെന്നും അവരെ വാക്കുകള്‍ കൊണ്ട് പോലും അപമാനിക്കരുതെന്നും നടന് ശ്രീകാന്ത് പറയുന്നു.
സിനിമയില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സജീവമാകുകയാണ് ശ്രീകാന്ത്. താരത്തിന്റെ പുതിയ ചിത്രമായ ഉന്‍ കാതല്‍ ഇരുന്താലിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങില്‍ ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചടങ്ങില്‍ നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു.
”സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം” ശ്രീകാന്ത് പറഞ്ഞു.
Post Your Comments