GeneralLatest NewsMollywood

ഒടിയന്‍ റിലീസ് പ്രതിസന്ധിയില്‍ !! രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

ഡിസംബര്‍ 14 മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മോഹന്‍ലാലിന്റെ ഒടിയന്‍ റിലീസ് പ്രതിസന്ധിയില്‍. ഇതോടെ ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ്. ഇന്ന് പുലര്‍ച്ചെ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ഒരുക്കത്തിലാണ് സംസ്ഥാനത്തെ മോഹന്‍ലാല്‍ ഫാന്‍സും ചിത്രത്തിന്‍റെ അണിയറക്കാരും ഇതിനിടയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയത്.

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടും. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.59 വരെ 21 ഷോകള്‍ ആണ് നടക്കുക. ഈ അവസ്ഥയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മൂലം ഷോ മുടങ്ങിയാല്‍ വലിയ നഷ്ടം സംഭവിക്കും എന്നാണ് തീയറ്റര്‍ വൃത്തങ്ങളും ആരാധകരും പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button