GeneralLatest NewsMollywood

യാത്രയ്ക്കിടയില്‍ ഒരു വാക്ക് പോലും അദ്ദേഹം മിണ്ടിയില്ല; മോഹന്‍ലാലിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍

മലയാളത്തിലെ താര രാജാവ് മോഹന്‍ലാലിന്റെ സാരഥിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിര്‍മ്മിക്കുന്നതും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള തങ്ങളുടെ സൗഹൃദത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് ആന്റണി.

”ഒരു ദിവസം തന്റെ സഹോദര തുല്യനായ ബോബന്‍ വര്‍ഗീസ് ചേട്ടന്‍ ഷൂട്ടിങ് ആവശ്യത്തിനായി ജീപ്പ് വേണമെന്ന് പറഞ്ഞതിന്റെ ഫലമായാണ് താന്‍ ആദ്യമായി സിനിമാ സെറ്റില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശനം എന്ന ചിത്രത്തില്‍ വച്ചാണ് ലാലേട്ടനെ ആദ്യമയി കാണുന്നത്. ഒരു ദിവസം സത്യന്‍ സാര്‍ കൊച്ചി അമ്ബലമുകളിലെ വീട്ടില്‍പ്പോയി മോഹന്‍ലാലിനെ കൊണ്ടുവരാന്‍ പറഞ്ഞു. അന്നാണ് ലാല്‍ സാറിനെ ആദ്യമായി നേരില്‍ കാണുന്നത്. യാത്രയ്ക്കിടയില്‍ ഒരു വാക്ക് പോലും അദ്ദേഹം മിണ്ടിയിരുന്നില്ല. ഞാനും അങ്ങോട്ട് മിണ്ടിയില്ല. ലൊക്കേഷനെത്തി കാറിന്റെ ഡോര്‍ തുറക്കാന്‍ ഞാന്‍ ഓടി ഇറങ്ങി ചെന്നപ്പോള്‍ അദ്ദേഹം തന്നെ ഡോറ് തുറന്ന് ഇറങ്ങി പോകുകയായിരുന്നു. അന്നു മുതലാണ് ഞാന്‍ ലാല്‍ സാറിന്റെ ഡ്രൈവറാകുന്നത്. പിന്നീടുളള എല്ലാ ദിവസവും ഞാനായിരുന്നു ലാല്‍ സാറിനെ കൂട്ടാന്‍ പോയിരുന്നത്. തൊട്ട് അടുത്ത ദിവസം ലൊക്കേഷനില്‍ നിന്ന് വിട്ടിലെത്തിയപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. ആന്റണി ഭക്ഷണം കഴിച്ചോ. ആന്റണിക്കും ഇവിടെ നിന്ന് കഴിക്കാമെന്ന് പറഞ്ഞു. ഇല്ല സാര്‍ സെറ്റില്‍ പോയി കഴിച്ചോഴളാം എന്നു പറഞ്ഞ് അന്ന് അവിടെ നിന്ന് ഞാന്‍ പോയി. എന്റെ പേര് തന്നെ അദ്ദേഹത്തിന് അറിയാം എന്ന് മനസ്സിലായത് അന്നായിരുന്നു.

അതിനു ശേഷം മോഹന്‍ലാലിനെ കാണുന്നത് മൂന്നാം മുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ്. അമ്പലമേട്ടില്‍വെച്ച്‌ ചിത്രീകരണം നടക്കുമ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടി അവരേയും കൂട്ടി ലാല്‍ സാറിനെ കാണാന്‍ പോയിരുന്നു. എന്നാല്‍ നല്ല തിരക്കായതു കൊണ്ട് കാണാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോടെ ഒരു ഒഴിഞ്ഞ കെട്ടിടത്തിനു മുകളില്‍ നിന്ന് ഒരാള്‍ എന്ന് കൈ വീശി വിളിച്ചു. അത് ലാല്‍ സാറായിരുന്നു. ആള്‍ കൂട്ടത്തിനിടയില്‍ കൂടെ ഓടി ഞാന്‍ അദ്ദേഹത്തിന്റെ അരുകില്‍ എത്തി. ആ ചിത്രത്തിലും ലാല്‍ സാറിന്റെ ഡ്രൈവറായി. ഷൂട്ടിങ് തീരുന്നതിനു മുന്‍പ് തന്നെ അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നുണ്ടോ എന്ന്. വരമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒപ്പം കൂടുകയായിരുന്നു. എന്നാല്‍ ഇത് അന്ന് ആരോടും പറഞ്ഞിരുന്നില്ല.

ഷൂട്ടിങ് തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് വീട്ടില്‍ ഈ വിവരം പറയുന്നത്. മകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കാണണം എന്നായിരുന്നു അപ്പന്റെ ആഗ്രഹം. എന്നാല്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം ഒരേയൊരു കാര്യം മാത്രമാണ് എന്നോട് പറഞ്ഞത്. അദ്ദേഹം വലിയ മനുഷ്യനാണ്. ഈ നിമിഷം വരെ ആ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് ഞാന്‍ ലാല്‍ സാറിനൊപ്പം നില്‍ക്കുന്നത്.”

കടപ്പാട്: ഭാഷാപോഷിണി

shortlink

Related Articles

Post Your Comments


Back to top button