
സിനിമാ മേഖലയില്‍ ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ച നടി സെറീന്‍ ഖാനും മുൻ മാനേജരും തമ്മിലുള്ള വഴക്കാണ്. സംഭവം പുതിയ വഴിത്തിരിവിൽ. മാനേജർ തന്നെ ശരീരം വില്‍ക്കുന്നവള്‍ എന്നു വിളിച്ചുവെന്ന് നടിയുടെ പരാതി. കഴിഞ്ഞദിവസം സെറീന പൊലീസില്‍ പരാതി നല്‍കി. കുറച്ചുനാള്‍ മാത്രമാണ് ഈ മാനേജര്‍ സെറീനൊപ്പം ജോലിനോക്കിയത്.
പണത്തിന്റെ കാര്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും അതിലൂടെ പിണങ്ങുകയും ചെയ്ത ഇരുവരും പരസ്പരം സന്ദേശങ്ങളിലൂടെ വഴക് തുടങ്ങുകയായിരുന്നു. ഇപ്പോള്‍ അത് പോലീസ് കേസായി. മാനേജർ കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ചെന്ന് നടിയോട് അടുപ്പമുള്ളവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നടിയോ മുന്‍ മാനേജരോ തയാറായിട്ടില്ല.
Post Your Comments