മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തുകയും തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുകയും ചെയ്ത നടിയാണ് നയന്‍താര. അഭിനയം മാത്രമല്ല സംവിധാനവും താരത്തിന് വഴങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിശ്ചല ഛായാഗ്രാഹകൻ ചിത്രാരസ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രാരസ് താരത്തെക്കുറിച്ചു തുറന്നു പറഞ്ഞത്.
നയൻതാര സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ചിത്രാരസ് വെളിപ്പെടുത്തിയത്. അജിത് നായകനായ ആരംഭം സിനിമയിലാണ് നയൻതാര സഹസംവിധായികയായി പ്രവർത്തിച്ചത്. ഈ സമയത്ത് ചിത്രാരസ് പകർത്തിയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രസകരമായ വെളിപ്പെടുത്തൽ. നയൻതാര തന്നെയായിരുന്നു ചിത്രത്തിലെ നായിക.
”ഒരാഴ്ചയോളം നയൻതാര ഫ്രീയായിരുന്നു. ഈ സമയത്താണ് സംവിധായകൻ വിഷ്ണുവിനോട് താൻ സഹസംവിധായിക ആയിക്കോട്ടെ എന്ന് നയൻതാര ചോദിച്ചത്. വിഷ്ണു സമ്മതിക്കുകയും ഒരാഴ്ചയോളം നയൻതാര സഹസംവിധായികയായി പ്രവർത്തിക്കുകയും ചെയ്തു. ആ സമയത്താണ് ഈ ചിത്രം എടുത്തത്. നയൻതാരയുടെ കൈയ്യിൽ പോലും ഈ ചിത്രമില്ല. ” ചിത്രരസ് പറയുന്നു
Post Your Comments