IFFKLatest News

സാമ്പത്തിക പ്രതിസന്ധി മേളയെ ബാധിക്കില്ല; ബീന പോള്‍

ഇരുപത്തിമൂന്നാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്ക്ക് അനന്തപുരിയില്‍ തിരി തെളിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മികച്ച ചിത്രങ്ങൾ തന്നെയാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നതെന്ന് മേളയുടെ ക്രിയേറ്റിവ് ഹെഡ് ബീനാ പോൾ പറയുന്നു. വിഖ്യാത സംവിധായകൻ മജീദ് മജീദിയുടെ സാനിധ്യം മേളയുടെ മികവ് വർധിപ്പിക്കുമെന്നു അഭിപ്രായപ്പെട്ട ബീനാ പോൾ പുതുമുഖ സംവിധായകർക്ക് കൂടുതൽ അവസരങ്ങൾ ഇത്തവണയുണ്ടെന്നും ഒരു ചാനലിനോട് പറഞ്ഞു.

ആള്‍ക്കാരുടെ കയ്യില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിക്കുമ്പോള്‍ പ്രോഗ്രാം വളരെ മികച്ചതായിരിക്കണം. ആഗോളതലത്തില്‍ ലഭിച്ച വലിയ സഹകരണം കൊണ്ടാണ് പ്രത്യേക സാഹചര്യത്തിലും മികച്ച പ്രോഗ്രാം നടത്താൻ പറ്റുന്നതെന്നും ബീന പോള്‍ പറയുന്നു. ചലച്ചിത്രോത്സവത്തിലെ മലയാള സിനിമകളും വലിയ മികവുള്ളതാണ്. പ്രത്യേക വിഭാഗമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നതാണ് നമ്മുടെ സിനിമകളുടെ പ്രത്യേകത. തീയേറ്ററില്‍ കാണിക്കും, മത്സരത്തിനു പോകും; അതാണ് മലയാള സിനിമയുടെ കരുത്ത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും സ്വീകാര്യമാണ് ബീന പോള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button