വിവാഹ സമ്മാനമായി ഭാര്യയ്ക്ക് നല്‍കാന്‍ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത തമിഴ് യുവടന്‍ നകുലിനു ലഭിച്ചത് വ്യാജ ഫോണെന്ന് പരാതി. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വ്യാജ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് നടന്‍ ആരോപിച്ചു.
നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പിറ്റേദിവസം തന്നെ ഫോണ്‍ എത്തി. എന്നാല്‍ അന്ന് തങ്ങള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഡിസംബര്‍ ഒന്നിനാണ് പാഴ്‌സല്‍ തുറന്നുനോക്കിയതെന്നും പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ചതുപോലെയുള്ള വ്യാജ കവറായിരുന്നു ഫോണിണെന്നും താരം പറയുന്നു. സോഫ്റ്റ്‌വെയറും ഐഒഎസ് ആയിരുന്നില്ല. ആന്‍ഡ്രോയിഡ് ആപ്പുകളും ഇടകലര്‍ത്തിയുള്ള ഫോണായിരുന്നതെന്നും നകുല്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ടിലേക്ക് വിളിച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കുന്നതാകും ഉചിതമെന്നുമായിരുന്നു ആദ്യമറുപടി.
തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുമെന്നും പണം തിരികെ നല്‍കാമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചുവെങ്കിലും പിറ്റേന്ന് ആരും വന്നില്ലെന്നും പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ആളെത്തുമെന്ന ഇ-മെയില്‍ സന്ദേശംമാത്രമാണ് ലഭിച്ചതെന്നും നകുല്‍ പറയുന്നു. എന്നാല്‍ നിരുത്തരവാദിത്വത്തോടെ പെരുമാറിയ കമ്പിനിക്കെതിരെ കൂടുതല്‍ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നകുല്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments