കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന് ദീപന് മുരളി. ബിഗ് ബോസിലൂടെ കൂടുതല്‍ ജനകീയനായ ദീപന്റെ വിവാഹ വീഡിയോ വൈറലാകുന്നു. സമൂഹമാധ്യമത്തിലൂടെ ദീപൻ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണ ചെയ്ത ബിഗ് ബോസിൽ പങ്കെടുക്കുന്നതിനായി പോയതിനാലാണ് വീഡിയോ പോസ്റ്റ് ചെയ്യാൻ വൈകിയതെന്ന് ദീപൻ പറഞ്ഞു.
സഹപ്രവർത്തകയായിരുന്ന മായയാണ് ദീപന്റെ വധു. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് മായ. 2018 ഏപ്രിലില്‍ 28ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. മോഹിനിയാട്ടവും വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗത ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം.
<
Post Your Comments