പല താരങ്ങളും പലപ്പോഴും നേരിട്ടിട്ടുള്ള ഒരു ചോദ്യമാണ് എന്തിനാണ് ഇത്ര മോശം സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നു? മികച്ച രേട൫ഹിയില് കഥപറയാന്‍ കഴിയാതെ പോയ പല ചിത്രങ്ങളുടെയും ഭാഗമാകുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത് സ്വാഭാവികം. എന്നാല്‍ നിങ്ങള്‍ എന്തിനാണ് ഇത്ര മോശം സിനിമയില്‍ അഭിനയിക്കാന്‍ പോയത് എന്ന് തന്നോട് നടന് മമ്മൂട്ടി ചോദിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടന് മുകേഷ്.
മഴവില്‍ മനോരമയുടെ നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയിലാണ് മുകേഷ് ഇത് തുറന്നു പറയുന്നത്. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതിന് ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മുകേഷ് മമ്മൂട്ടിയുടെ ചോദ്യത്തെക്കുറിച്ച് പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എന്റെ ഒരു സിനിമ, അത് വിചാരിച്ചതുപോലെ ഓടിയില്ല. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിനെന്നു കേട്ടു’. ഇതെല്ലാം കേട്ടുനിന്ന ശേഷം മമ്മൂക്കയോട് ഒരു രണ്ടു മൂന്നു മിനുറ്റ് തരുമോയെന്ന് ചോദിച്ചു. അതിനുശേഷം ആ സിനിമയുടെ കഥ, അതിന്റെ സംവിധായകന് എന്നോട് പറഞ്ഞ് രീതിയില്‍ ഞാന്‍ അങ്ങോട്ടു പറഞ്ഞു കൊടുത്തു. ഇങ്ങനെ കഥ പറഞ്ഞാല്‍ ഈ സിനിമ ഞാനും ചെയ്യുമെന്നാണ് മമ്മൂക്ക അപ്പോള്‍ പറഞ്ഞത്. ”
Post Your Comments