GeneralLatest NewsMollywoodTV Shows

പേളിയുമായുള്ള വിവാഹം; തീയതിയെ കുറിച്ച് ശ്രീനിഷ്

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ശ്രീനിഷും പേളിയും. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇരുവരും ബിഗ്‌ ബോസ് ഷോയില്‍ ഒന്നിചെത്തുകയും പ്രണയത്തില്‍ ആകുകയും ചെയ്തു. ബിഗ്‌ ബോസിലെ ഈ പ്രണയം ആരാധകരും ആഘോഷമാക്കി. ഇപ്പോള്‍ തങ്ങളുടെ വിവാഹം എപ്പോള്‍ ഉണ്ടാകുമെന്ന് തുറന്നു പറയുകയാണ് ശ്രീനിഷ്.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രിൽ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button