ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു വിജയ ശാന്തി. സിനിമാ മേഖലയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ വിജയ ശാന്തിയാണ് കോണ്‍ഗ്രസ് പ്രചരണ വേദികളിലെ മുഖ്യ ശ്രദ്ധാകേന്ദ്രം.
തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ പഴയ സൂപ്പര്‍ താരമായ വിജയ ശാന്തിയെ സംസ്ഥാനത്തെ മുഖ്യപ്രചാരകയായി കോണ്‍ഗ്രസ് നിശ്ചയിക്കുകയായിരുന്നു. കോണ്‍ഗ്ര്സ്സിന്റെ പ്രചരണം ഏറ്റെടുത്ത വിജയശാന്തി ടിആര്‍എസിനും അവരുടെ നേതാവ് കെ ചന്ദ്രശേഖര റാവുവിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പറ്റിയ തെറ്റ് ഇത്തവണ തെലങ്കാനയിലെ ജനങ്ങള്‍ തിരുത്തുമെന്നാണ് ഉറച്ച വിശ്വാസം എന്ന് വിജയശാന്തി പറയുന്നു.
ഒരു കാലത്ത് ലേഡി അമിതാഭ് എന്ന് അറിയപ്പെട്ടിരുന്ന വിജയശാന്തി 1998 ല്‍ ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി. മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി തുടര്‍ന്ന താരം 2009 ല്‍ തെലങ്കാന പ്രക്ഷോഭത്തോടെ ബിജെപി വിടുകയും തല്ലി തെലങ്കാന എന്ന സ്വന്തം പാര്‍ട്ടിക്ക് രൂപം നല്കി. അതിനു ശേഷം ടിആര്‍എസുമായി അടുത്ത വിജയശാന്തി 2009 ല്‍ പാര്‍ട്ടി ടിക്കറ്റില്‍ പാര്‍ലമെന്റില്‍ എത്തി. ഇപ്പോള്‍ ടിആര്‍എസുമായി അകന്ന താരം കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. താരത്തിന്റെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ വിജയത്തിന് കാരണമാകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍
Post Your Comments