
അച്ഛനമ്മമാരുടെ വഴിയെ മക്കളും എത്തുന്നത് സിനിമാ മേഖലയില്‍ സാധാരണമായിക്കഴിഞ്ഞു. അഭിനയം സംഗീതം, സംവിധാനം എന്ന് വേണ്ട എല്ലാ മേഖലയില്‍ ഇത് കാണാവുന്നതാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറുന്ന താരങ്ങളാണ് ആശ ശരത്തും വിനീതും. നൃത്ത വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയവരാണ് ഇരുവരും നൃത്തവുമായി മുന്നേറുന്ന ആശ വിനീതിന്റെ മകളുടെ നൃത്തത്തെക്കുറിച്ച് ചോദിച്ചത്.
പത്മസുബ്രഹ്മണ്യത്തിന്റെ കീഴില്‍ നൃത്തം അഭ്യസിക്കുകയാണ് വിനീതിന്റെ മകള്‍. ചെറുപ്പം മുതലേ തന്നെ നൃത്തത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവള്‍ക്കൊപ്പം താനും നൃത്തം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട പരിപാടിക്ക് വേണ്ടിയായിരുന്നു അത്. താന്‍ പറയുന്നത് പോലെയൊക്കെ അനുസരിക്കാറുണ്ട്. സമയമെടുത്താണ് അവളെ അനുസരിപ്പിക്കുന്നത്. തന്നോടൊപ്പം നൃത്ത് ചെയ്ത് ശ്വാസം കിട്ടാതെ വന്നിട്ടുണ്ട്. അതിനിടയിലാണ് ഭാര്യയെത്തിയത്. തന്നെ വഴക്കും പറഞ്ഞിരുന്നുവെന്ന് വിനീത് തുറന്നു പറയുന്നു.
Post Your Comments