രാമലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ താരപുത്രം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ഒരുക്കുകയാണ് സംവിധായകന് അരുണ്‍ ഗോപി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തന്റെ അടുത്ത ചിത്രത്തില്‍ നായകന് മോഹന്‍ലാല്‍ ആണെന്ന് അരുണ്‍ ഗോപി പറയുന്നു.
മലയാളത്തിന്റെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം മോഹൻലാലും ടോമിച്ചൻ മുളകുപാടവും അരുണ്‍ ഗോപി ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. മോഹൻലാല്‍ നായകനായ ഒടിയൻ റിലീസിന് തയ്യാറെടുക്കുകയാണ്. 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
Post Your Comments