ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയി ആകാന്‍ കാരണം ജാതിയാണെന്ന് വിമര്‍ശനം. തന്റെ ജാതി തിരഞ്ഞു വരുന്നവരോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടി റിത്വിക.
കബാലി, മദ്രാസ്, പരദേശി, ഒരുനാള്കൂത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിത്വിക തമിഴ് ബിഗ് ബോസിന്റെ രണ്ടാം സീസണിലെ വിജയായിരുന്നു. എന്നാല്‍ റിത്വികയുടെ വിജയത്തിനു പിന്നില്‍ അവരുടെ ജാതിയാണന്ന വിമര്‍ശനവുമായി പലരും രംഗത്തു വന്നവരോടാണ് നടി പ്രതികരിക്കാൻ തീരുമാനിച്ചത്.
‘‘കുറയാളുകള് എന്റെ ജാതി ഏതാണെന്ന് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്. ബിഗ് ബോസിലെ വിജയി ആകാന്‍ ഇന്ന ജാതിക്കാരിയായതുകൊണ്ടാണ് എനിക്ക് കഴിഞ്ഞതെന്നും ചിലര്‍ പറയുന്നു. എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്, ഞാനൊരു ജാതിയിലും പെടുന്നില്ല എന്നാണ്. എന്റെ ജാതിയന്വേഷിച്ച് വരുന്ന നിങ്ങളുടെ ഈ വൃത്തികെട്ട ജാതി രാഷ്ട്രീയം കൊണ്ടുപോയി കുഴിച്ചുമൂടൂ’’.– റിത്വിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Post Your Comments