സോഷ്യല്‍ മീഡിയയില്‍ വലിയ ചലനം സൃഷ്ടിക്കുകയാണ് ടിക്ക് ടോക്. ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ…’ ജാസി ഗിഫ്റ്റിന്റെ എറെ പ്രസിദ്ധമായ പാട്ടിന്റെ പുതിയ ആവിഷ്കാരമാണ് ഇപ്പോഴത്തെ ട്രെന്റ്. ഹെല്‍മറ്റ് ധരിച്ചു റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലിരുന്നു കുറച്ച് ഇലകളും മറ്റും പിടിച്ച് തുള്ളുന്നതാണ് വീഡിയോ.
സംഭവം ഹിറ്റായതോടെ പാട്ടൊരുക്കിയ ജാസി ഗിഫ്റ്റിന് കിട്ടിയത് ഒരു വമ്പന്‍ പണി. സ്റ്റേജ് ഷോകളില്‍ സമാനരീതിയില്‍ പാട്ട് അവതരിപ്പിക്കു എന്ന ആവശ്യവുമായി സംഘാടകര്‍ ജാസി ഗിഫ്റ്റിനെ സമീപിച്ചിരിക്കുകയാണ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ജാസി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..‘സംഭവം ഹിറ്റായതോടെ പല ഷോകളുടെയും സംഘാടകര്‍ ഇങ്ങോട്ടുവെച്ച നിര്‍ദേശമാണിത്. ഈ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്ത് വേദിയില്‍ അവതരിപ്പിക്കണമെന്നാണ് ആവശ്യം. അതും ഹെല്‍മറ്റ് ധരിച്ച് പച്ചിലയും കൈയിലേന്തി. നിര്‍ബന്ധമായതോടെ അതിനായി ഈ പാട്ട് വീണ്ടും പഠിച്ചുതുടങ്ങി. ഇനി വരുന്ന ഷോകളില്‍ അത്തരത്തിലാണ് പാട്ട് അവതരിപ്പിക്കുന്നത്. എന്തായാലും ഈ രീതിയില്‍ ഒരു കൊറിയോഗ്രാഫി നടത്തിയവരെ സമ്മതിച്ചേ പറ്റൂ’.
Post Your Comments