
രജനികാന്ത് – അക്ഷയ് കുമാര്‍ എന്നിവരെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ചിത്രമാണ് 2.0. 2010ല്‍ പുറത്തിറങ്ങിയ എന്തിരന് എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് ഇത്. തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തില്‍ അക്ഷയ് പക്ഷി സംരക്ഷകനായ പക്ഷിരാജന്റെ വേഷത്തില്‍ ആണ് എത്തുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷന് ഏങ്ങനെ പക്ഷികളെ ദോഷമായി ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ഈ കഥാപാത്രത്തിന് പ്രചോദനമായത് യഥാര്‍ത്ഥത്തില്‍ പക്ഷി മനുഷ്യന് എന്നറിയപ്പെടുന്ന സലിം അലിയാണ്.
ഇന്ത്യയിലെ ഒരു പ്രധാന പക്ഷിനിരീക്ഷകന് ആണ് സലിം അലി. അദ്ദേഹം പക്ഷികളെ കുറിച്ചെഴുതിയ പുസ്തകങ്ങളെല്ലാം വളരെ ഉപയോഗപ്രദമായ ഒന്നാണ്. പക്ഷി ശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി അറിയപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്കി ആദരിച്ചിട്ടുണ്ട്.
Post Your Comments