കുടുംബപ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് സീരിയലുകള്‍. നായികമാരേക്കാള്‍ പ്രേക്ഷകരെന്നും ഓര്‍ത്തിരിക്കുക പരമ്പരകളിലെ വില്ലത്തികളെയാണ്. നായികയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന, എന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വില്ലത്തിമാരില്‍ മുന്‍പില്‍ നില്‍ക്കുന്ന താരമാണ് കസ്തൂരിമാനിലെ ശിവാനി. അമ്മ സീരിയിലെ മീനാക്ഷിയായി എത്തി ഇപ്പോള്‍ കസ്തൂരിമാനിലെ ശിവാനിയായി നില്‍ക്കുന്ന യുവ നടി പ്രതീക്ഷ ജി.പ്രദീപ് തന്റെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു.
സീരിയലിലെ കഥാപാത്രങ്ങളെ നേരില്‍ കാണുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്ന ആരാധകര്‍ ഏറെയാണ്. അത്തരം പല സന്ദര്‍ഭവും തനിക്കും ഉണ്ടായിട്ടുണ്ടെന്ന് പ്രതീക്ഷ പറയുന്നു.” അമ്മയിലെ മീനാക്ഷിയോടും കസ്തൂരിമാനിലെ ശിവാനിയോടും ദേഷ്യം പ്രകടിപ്പിക്കുന്നവരേറെയുണ്ട്. പുറത്തുപോകുമ്പോള്‍ ചില അമ്മമാരൊക്കെ അടുത്ത് വന്ന് വഴക്കിടും. ഞാനതെല്ലാം ആസ്വദിച്ചിട്ടേയുള്ളൂ. സീരിയലില്‍ കാണുന്നതുപോലെയല്ലല്ലോ യഥാര്‍ത്ഥ ജീവിതത്തിലുള്ളത്. സീരിയല്‍ സെറ്റില്‍ ഞങ്ങള്‍ക്കെന്നും ആഘോഷമാണ്. ഡബ്‌സ്മാഷും മ്യൂസിക് വീഡിയോയുമെല്ലാം ചെയ്ത് ഫെയ്‌സ്ബുക്കിലും മറ്റും അപ്‌ലോഡ് ചെയ്യും” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതീക്ഷ പറയുന്നു.
Post Your Comments