സാറാ അലി ഖാന് ആദ്യമായി നായികയായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കേദര്‍നാഥ്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കായി സീ ടീവിയിലെ റിയാലിറ്റി ഷോയില്‍ എത്തിയതാണ് സാറാ. പക്ഷേ അവള്‍ക്ക് അവിടെ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന സമ്മാനം ആയിരുന്നു. തന്റെ അനിയന് തൈമൂറിന്റെ രൂപത്തിലുള്ള പാവ. തന്റെ ആച്ഛനായ സെയ്ഫ് അലി ഖാനും കരീനാ കപൂറിനും ജനിച്ച കുഞ്ഞാണ് തൈമൂര്‍.
ജനിച്ച നാള് മുതല്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമാണ് കുഞ്ഞ് തൈമൂര്‍. അവന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വമ്പന്‍ സ്വീകരണം ആണ് ലഭിച്ചത്. എന്തിനേറെ പാപ്പരാസികള്‍ക്ക് പോലും തൈമൂറിനെ മതി. കേരളത്തില്‍ പോലും തൈമൂര്‍ പാവകള്‍ പ്രചാരണത്തിലുണ്ട്.
Post Your Comments