മലയാളത്തിന്റെ വിവാദതാരമാണ് ശ്രീശാന്ത്. സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥിയായ ശ്രീയ്ക്കെതിരെ പരിഹാസവുമായി എത്തിയ രാജസ്ഥാന് റോയല്‍സ് ഉടമയും ശില്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് ശ്രീയുടെ ഭാര്യ ഭുവനേശ്വരിയുടെ മറുപടി/
ബിഗ് ബോസ് ഷോയില്‍ വാതുവെയ്പ്പിനെക്കുറിച്ച് പറഞ്ഞ് ശ്രീശാന്ത് കരഞ്ഞിരുന്നു. ആ സമയം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന് ശ്രീ പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെയായിരുന്നു കുന്ദ്രയുടെ പരിഹാസം. ‘എപിക്’ എന്ന് ചിരിക്കുന്ന ഇമോജിയോടെയായിരുന്നു കമന്റ്. അതോടെ ശ്രീയുടെ ആരാധകര്‍ രാജ് കുന്ദ്രയ്ക്കെതിരെ രംഗത്തെത്തി. ശ്രീ കുറ്റവിമുക്തനെന്ന് കോടതി കണ്ടെത്തിയതാണ്. എന്നാല്‍ രാജ്കുന്ദ്ര ഇപ്പോഴും പ്രതിയാണെന്ന് ആരാധകര്‍ പറഞ്ഞു. വാദപ്രതിവാദങ്ങള്‍ ശക്തമായതോടെ കുന്ദ്രയ്ക്ക് മറുപടിയുമായി ഭുവനേശ്വരിയും എത്തി
‘ശ്രീക്ക് കൊടുക്കാനുള്ള പ്രതിഫലം പോലും ഇതുവരെ കൊടുത്തു തീര്ക്കാത്തയാളാണിയാള്. വാതുവെയ്പ്പില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടും ഇവിടെ കമന്റിടാന്‍ ഇയാള്‍ കാണിച്ച ധൈര്യമാണ് എപിക്. വാതുവെയ്പ്പില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണ്’ ഭുവനേശ്വരി കുറിച്ചു.
Post Your Comments