GeneralLatest NewsMollywood

ശരീരഭാഗങ്ങള്‍ കാണുന്ന ചിത്രങ്ങള്‍; അശ്ലീലമെസ്സേജുകള്‍ അയച്ച വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി യുവനടി

സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ പേരില്‍ ബോഡി ഷെയിമിംഗിന് വിധേയരാകാറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് ജോസഫ് നായിക മാധുരി. അതീവ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന്റെ പേരില്‍ നിരവധി അശ്ലീല കമന്റുകള്‍ ആണ് മാധുരിയ്ക്ക് ലഭിച്ചത്. വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

എനിക്ക് ഇഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കുമെന്നായിരുന്നു നടിയുടെ പ്രതികരണം. സൗന്ദര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ് ഈ മറുപടി എന്നു പറഞ്ഞാണ് മാധുരി ഇതു പോസ്റ്റ് ചെയ്തത്.

”ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിനു മാത്രം മറുപടി നല്‍കാമെന്നു വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. ഒരു പുരുഷന് നെഞ്ചുകാണിച്ച്‌ നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച്‌ എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.’ മാധുരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button