
സിനിമാ സീരിയല്‍ താരങ്ങളോട് ആരാധന തോന്നുന്നത് സ്വാഭാവികം. ചാനല്‍ പരിപാടിയില്‍ നയര്‍താരയെക്കണ്ട് പൊട്ടിക്കരയുന്ന ആരാധകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
നയന്‍താരയുടെ ഹിറ്റ് ചിത്രം കൊലമാവ് കോകിലയുടെ പ്രമോഷന്റെ ഭാഗമായി ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ പൊട്ടിക്കരയുന്ന യുവാവിനെ കണ്ടു താരം പോലും അമ്പരന്നു. സ്റ്റേജില്‍ താരത്തെ തൊട്ടടുത്ത് കണ്ട സന്തോഷത്തില്‍ പൊട്ടിക്കരയുകയായിരുന്നു യുവാവ്. അയാളുടെ കയ്യില്‍ തന്റെ പേര് പച്ചകുത്തിയിരിക്കുന്നത് കണ്ടതും നയന്‍താരയും അതിശയിച്ചു. പിന്നെ ആരാധകനരികിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു.
നവാഗതനായ നെല്‍സണ്‍ തിരക്കഥയും സംവിധാനവും ചെയ്ത കൊലമാവ് കോകിലയുടെ നിര്‍മ്മാണം ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. ശരണ്യ പൊന്‍വണ്ണന്‍, ആര്.എസ് ശിവാജി, ശരവണന്, രാജേന്ദ്രന്, ഹരീഷ പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Post Your Comments