വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സംഗീത പ്രേമികള്‍ ഇനിയും മോചിതരായിട്ടില്ല. കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടയില്‍ കഴക്കൂട്ടം ഭാഗത്ത് വച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്കറും മകളും അന്തരിച്ചു. ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മി അപകടത്തില്‍ നിന്നും മോചിതയായി വരുന്നതേയുള്ളൂ. ഈ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ ആയിരുന്നുവെന്നാണ് ലക്ഷ്മിയുടെ മൊഴി. എന്നാല്‍ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നൽകിയത്
അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ അഭിപ്രായം. ബാലഭാസ്ക്കറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു.
Post Your Comments