വിവിധഭാഷകളില്‍ വിജയം നേടിയ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തില്‍ അവതരിപ്പിച്ചത് നടന്‍ മോഹന്‍ലാല്‍ ആയിരുന്നു. ബിഗ് ബോസ് മലയാളം പതിപ്പിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് ബിഗ് ബോസ് മത്സരാര്‍ത്ഥിയുടെ മൂന്നാം വിവാഹമാണ്. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി രാഹുല്‍ മഹാജന്‍ ആണ് വീണ്ടും വിവാഹിതാനയത്. കസാഖിസ്ഥാന്‍ മോഡല്‍ നതാലിയ ഐലീനയാണ് വധു.
പൈലറ്റായ ശ്വേത സിങ്ങാണ് രാഹുലിന്റെ ആദ്യ ഭാര്യ. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ഡിംപി ഗാംഗുലിയെ ‘രാഹുല്‍ കാ സ്വയംവര്‍’ റിയാലിറ്റി ഷോയ്ക്കു ശേഷം ഭാര്യയാക്കിയെങ്കിലും 2015ല്‍ ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു. അതിനു ശേഷമാണ് തന്നെക്കാള്‍ പതിനെട്ടു വയസ്സ് പ്രായ വ്യത്യാസമുള്ള നതാലിയെ രാഹുല്‍ വിവാഹം ചെയ്തത്.
അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടത്തിയത്. ആഘോഷപൂര്‍വ്വം നടത്തിയ രണ്ടു വിവാഹങ്ങളും പരാജയമായതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് രാഹുല്‍ പറയുന്നു.
Post Your Comments