
കഴിഞ്ഞ ദിവസം അന്തരിച്ച സൂപ്പര്‍ താരം അംബരീഷിന്റെ അപ്രതീക്ഷിതത്തിന്റെ വേദന പങ്കുവച്ചു നടന് മോഹന്‍ലാല്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിന്റെ അന്ത്യം.
പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കുടുംബത്തിന് അനുശോചനങ്ങള്‍ അറിയിച്ച മോഹന്‍ലാല്‍ പ്രാര്‍ത്ഥനയും സ്നേഹവും പങ്കുവച്ചു. എല്ലാവിധ പ്രാര്‍ത്ഥനകളും ഒപ്പമുണ്ടാകുമെന്നാണ് അമിതാഭ് ബച്ചന് കുറിച്ചത്.
നടി സുമലതയുടെ ഭര്‍ത്താവാണ് അംബരീഷ്.
Post Your Comments