മലയാളിയുടെ പ്രിയ നടന്‍ മമ്മൂട്ടി ഉപേക്ഷിച്ച ഒരു ചിത്രം മറ്റൊരു നടന്‍ പൂര്‍ത്തീകരിച്ച് വന്‍ വിജയമായി മാറി. ചാണക്യന്‍ എന്ന കമല്‍ഹാസന്‍ ചിത്രമാണ് ആ വിജയം സ്വന്തമാക്കിയത്. അതിനു പിന്നിലെ അണിയറക്കഥ അറിയാം.
ടി കെ രാജീവ് കുമാര്‍ ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് ‘ചാണക്യന്‍’. ഈ ചിത്രത്തില്‍ നായകനാക്കാന്‍ ആദ്യം തീരുമാനിച്ചത് നടന്‍ മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടമാകുകയും ചെയ്തതാണ്. എന്നാല്‍, മറ്റാരെങ്കിലും സംവിധാനം ചെയ്താല്‍ താന്‍ ചാണക്യനില്‍ അഭിനയിക്കാം എന്നതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ചില്ല. പിന്നീട് കമല്‍ഹാസന്‍ ആ ചിത്രത്തില്‍ അഭിനയിക്കുകയും ചാണക്യന്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.
മലയാളത്തിലെ മികച്ച ത്രില്ലറുകളില്‍ ഒന്നാണ് ചാണക്യന്‍. എന്തായാലും ചാണക്യന്റെ വിജയത്തെ തുടര്‍ന്ന് രാജീവ് കുമാറിനെക്കുറിച്ച് മമ്മൂട്ടിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ മാറി. മമ്മൂട്ടിയെ നായകനാക്കി രാജീവ് ‘മഹാനഗരം’ എന്ന ത്രില്ലര്‍ ഒരുക്കുകയും ചെയ്തു. പക്ഷെ ആ സിനിമ ഒരു പരാജയമായിരുന്നു.
Post Your Comments