വിവാഹ ശേഷം സിനിമയില്‍ നിന്നും പിന്മാറുകയാണ് നായികമാര്‍. അങ്ങനെ കുടുംബജീവിതത്തിനായി സിനിമാ അഭിനയം നിര്‍ത്തിയ മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നടി സംവൃത സുനിൽ മടങ്ങി വരുന്നു. ബിജു മേനോന്റെ നായികയായി ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും സംവൃതയുടെ രണ്ടാം വരവ്.
ലാല്‍ ജോസിന്റെ രസികനില്‍ ദിലീപിന്റെ നായികയായാണ് സംവൃത മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം ആറു വര്‍ഷം മുന്‍പ് വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയത്.
Post Your Comments